ചൈനയിലെ വിചിത്രമായ ഒരു ഓട്ടമത്സരത്തെക്കുറിച്ച് കേട്ട് പലരും അമ്പരന്നിരിക്കുകയാണ് ഡിസംബര്‍ മാസത്തില്‍ നടക്കുന്ന ഈ മത്സരത്തിന്റെ പ്രത്യേകത അതില്‍ വിജയികള്‍ക്ക് കൊടുക്കുന്ന സമ്മാനം തന്നെയാണ്. സാധാരണ മത്സരങ്ങളില്‍ ട്രോഫി, അല്ലെങ്കില്‍ ക്യാഷ് പ്രൈസ് ഒക്കെ കൊടുക്കുമ്പോള്‍ ജിലിന്‍ പ്രവിശ്യയില്‍ നടന്ന ഒരു ഹാഫ് മാരത്തണ്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് നല്‍കിയ സമ്മാനങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോേകും. വിജയികള്‍ക്ക് പശു, മീന്‍, പൂവന്‍കോഴി ഇവയെയൊക്കെയാണ് നല്‍കുന്നത്.
ഒന്നാം സമ്മാനം നേടിയ ആളുകള്‍ക്ക് പശുവിനെയും രണ്ടാം സമ്മാനം നേടിയ ആളുകള്‍ക്ക് പൂവന്‍ കോഴി, താറാവ്, മത്സ്യം ഇവയുമൊക്കെയാണ് ലഭിക്കുക. കൂടുതല്‍ ആളുകളെ പരിപാടിയിലേക്ക് ആകര്‍ഷിക്കാനും പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ലഭിച്ച റിപ്പോര്‍ട്ട്.
അതേസമയം, ചൈനയില്‍ ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഹാഫ് മാരത്തണിന്റെ അറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ പ്രധാന കാര്‍ഷിക ഉല്‍പ്പാദകരായ ജിലിനിലെ നോംഗാന്‍ കൗണ്ടിയിലെ വൈറ്റ്ലാന്‍ഡ് പാര്‍ക്കിലാണ് മത്സരങ്ങള്‍ നടക്കുക.
21 കിലോ മീറ്റര്‍ ഹാഫ് മാരത്തണും അഞ്ച് കിലോമീറ്റര്‍ ഹെല്‍ത്ത് റണ്ണുമാണ് ഈ പരിപാടിയുടെ സവിശേഷത. അടുത്ത കാലത്തായി ഈ മാരത്തണ്‍ ഓട്ടത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.കഴിഞ്ഞ വര്‍ഷം മാത്രം രാജ്യവ്യാപകമായി 622 മാരത്തണുകളും ഹാഫ് മാരത്തണുകളും നടന്നിരുന്നു.
Discussion about this post