നിയന്ത്രണ രേഖയ്ക്ക് സമീപം പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ഇന്ത്യൻ സൈനികർ. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഒരു പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെയാണ് സൈന്യം പിടികൂടിയത്. മുഹമ്മദ് സാദിഖ് (18) നെയാണ് ഇന്ത്യൻ സൈന്യം പിടികൂടിയത്.
ബുധാനാഴ്ച വൈകുന്നേരമാണ് സംഭവം. അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നു മുഹമ്മദ് സാദിഖ് . ഇതിനിടയാണ് സൈന്യം പിടികൂടിയത.് ഇയാളുടെ കൈയിൽ നിന്ന് സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്ന് സൈന്യം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ് എന്ന് സൈന്യം കൂട്ടിച്ചേർത്തു .
Discussion about this post