അടുത്തിടെ പുറത്തുവന്ന ഒരു പഠനത്തില്‍ കന്നുകാലികളുടെ മൂത്രവും ചാണകവും ചേര്‍ന്ന് അമോണിയ രൂപപ്പെടുന്നത് പരിസ്ഥിതി മലിനീകരണത്തിലേക്ക് നയിക്കുമെന്ന് കണ്ടെത്തിയിരുന്നു. അമോണിയ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ആഗോള അമോണിയ ഉദ്ഭവത്തിന്റെ പകുതിയിലധികവും കൃഷിയാണ്, കന്നുകാലി വളര്‍ത്തല്‍ ഇതിലേക്ക് വലിയൊരു സംഭാവന തന്നെ ചെയ്യുന്നുണ്ട്.
ഇത് സംഭവിക്കുന്നത് വന്‍തോതിലുള്ള ഫാമുകളില്‍ നിന്നതിനാല്‍ അവിടെ മാലിന്യസംസ്‌കരണം എന്നത് വലിയ ചിലവുണ്ടാക്കുന്ന ഒന്നായി തീര്‍ന്നു. ഇപ്പോഴിതാ അതിനൊരു ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
ജര്‍മ്മനിയിലെയും ന്യൂസിലന്‍ഡിലെയും ഗവേഷകര്‍ ഇനിമുതല്‍ പശുക്കളെ ടോയ്‌ലെറ്റ് സംവിധാനം ഉപയോഗിക്കാന്‍ പരിശീലിപ്പിക്കാമെന്ന് തെളിയിച്ചു. ‘MooLoo പരിശീലനം’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രക്രിയ മലിനീകരണം കുറയ്ക്കുകയും കാര്‍ഷിക അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ജര്‍മ്മനിയിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാം അനിമല്‍ ബയോളജിയിലെ മൃഗ മനഃശാസ്ത്രജ്ഞനായ ജാന്‍ ലാങ്ബെയിന്‍ പറഞ്ഞു, ”പല മൃഗങ്ങളെയും പോലെ കന്നുകാലികളും മിടുക്കരും പഠിക്കാന്‍ കഴിവുള്ളവരുമാണ്. കന്നുകാലികള്‍ക്ക് മൂത്രവിസര്‍ജ്ജനത്തിലോ മലമൂത്രവിസര്‍ജ്ജനത്തിലോ നിയന്ത്രണം ഇല്ലെന്ന അനുമാനം തെറ്റാണ്.
പശുക്കള്‍ക്ക് ശ്രദ്ധേയമായ വൈജ്ഞാനിക കഴിവുകളുണ്ടെന്ന് പഠനം വെളിപ്പെടുത്തി. ‘ടോയ്‌ലെറ്റ് പരിശീലനത്തില്‍ വളരെ ചെറിയ മനുഷ്യക്കുട്ടികളെ പോലും അവ മറികടന്നു,’ ലാംഗ്‌ബെയിന്‍ പറഞ്ഞു. ഇത്തരം കണ്ടെത്തലുകള്‍ കന്നുകാലികളുടെ ബുദ്ധിയെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ്.
ഒരു പശുവിന് പ്രതിദിനം എട്ട് ഗാലന്‍ വരെ മൂത്രം ഉത്പാദിപ്പിക്കാന്‍ കഴിയും, ഇത് വ്യാപകമായ അമോണിയ മലിനീകരണത്തിന് കാരണമാകുന്നു.കന്നുകാലികളെ പരിശീലിപ്പിക്കുന്നതിലൂടെ, ഫാമുകള്‍ക്ക് അമോണിയ ഉല്‍പാദനം 50% വരെ കുറയ്ക്കാന്‍ കഴിയുമെന്ന് മുന്‍ മോഡലിംഗ് പഠനങ്ങള്‍ പറയുന്നു. ഈ കുറവ് ശുദ്ധവായുവും വെള്ളവും, കുറഞ്ഞ മണ്ണ് മലിനീകരണം, മെച്ചപ്പെട്ട പൊതുജനാരോഗ്യം എന്നിവ സൃഷ്ടിക്കും.
Discussion about this post