റായ്പൂർ : ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. നാരായൺപൂർ ജില്ലയിലാണ് കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.
ദന്തേവാഡ നാരായൺപൂർ അതിർത്തിയിലെ തെക്കൻ അബുജ്മദ് വനത്തിൽ പുലർച്ചെ മൂന്ന് മണി മുതൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ വെടിവെയ്പ്പ് നടന്നത് . ഈ ഏറ്റുമുട്ടലിലാണ് ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
പ്രദേശത്ത് തിരച്ചിൽ തുടരുകയാണ് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . സിആർപിഎഫ് ടീമുകൾ കൂടാതെ നാരായൺപൂർ, ദന്തേവാഡ, ബസ്തർ, കൊണ്ടഗാവ് ജില്ലകളിലെ പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിന്റെ (ഡിആർജി) ഉദ്യോഗസ്ഥരും ഓപ്പറേഷനിൽ പങ്കെടുത്തതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു .
കഴിഞ്ഞ ദിവസം ബീജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു . ഏറ്റുമുട്ടലിൽ ഒരു കമ്യൂണിസ്റ്റ് ഭീകരനെ സുരക്ഷാ സേനാ വധിച്ചു. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിൽ നടക്കുകയായിരുന്നു. ഇതിനിടയിലാണ് സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്.
പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർ കുഴിബോംബ് കുഴിച്ചിട്ടിരുന്നു. ഈ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് ഡിആർജി റിസർവ് ഗാർഡിന് പരിക്കേറ്റു.
Discussion about this post