മുംബൈ: വിവാഹം ജീവിതത്തിലെ ധന്യമായ മുഹൂർത്തമായാണ് പലരും കണക്കാക്കുന്നത്. ജീവിതത്തിലെ ഒഴുക്ക് തന്നെ മാറ്റുന്ന ഒരു ചടങ്ങ്. ഒപ്പമൊരാൾ കൂടിയെത്തുന്ന നിമിഷം. അതുകൊണ്ട് തനെന വിവാഹനിമിഷങ്ങളെല്ലാം ഭംഗിയായി ചിത്രീകരിക്കാൻ ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും നിരവധിയാണ്. അത്തരത്തിൽ ഒരുവിവാഹവേദിയിൽ നിന്ന് ചിത്രീകരിച്ച ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്്.വിവാഹമാല കൈമാറ്റചടങ്ങിനിടയിലുള്ള ദൃശ്യമാണ് ചർച്ചയാവുന്നത്.
അതിഥികൾ നവ ദമ്പതികളെ ആശീർവദിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യുമ്പോൾ വധു കരയുകയാണ്. അവൾക്ക് കരച്ചിൽ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.വധുവിന്റെ ചുറ്റുമുള്ള ബന്ധുക്കൾ അവളെ ആശ്വസിപ്പിക്കുകയാണ്. എന്നാൽ അവൾ കരച്ചിൽ തുടരുന്നു. ഇതെല്ലാം നോക്കിനിൽക്കുന്ന വരനുമാണ് ദൃശ്യങ്ങളിലുള്ളത്. വിവാഹ വേദിയിൽ വച്ചാണ് പെൺകുട്ടി വരനെ ആദ്യമായി കാണുന്നതെന്നാണ് റിപ്പോർട്ടുകൾ.
വരനെ കണ്ടെത്തിയതും, വിവാഹം തീരുമാനിച്ചതുമെല്ലാം പിതാവാണ്. എന്നാൽ തന്റെ സങ്കൽപത്തിനൊത്ത ആളല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കരച്ചിൽ. രണ്ട് ദിവസം മുമ്പ് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം 1.38 കോടിയിലധികം പേരാണ് കണ്ടത്.
Discussion about this post