റായ്പൂർ : ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ. രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ബസഗുഡ പോലീസ് സ്‌റ്റേഷൻ പരിധിയിലെ നേന്ദ്ര പുന്നൂർ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഇന്ന് രാവിലെയാണ് സംഭവം. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 12 ബോറുള്ള രണ്ട് തോക്കുകൾ, കമ്യൂണിസ്റ്റ് ഭീകരരുടെ യൂണിഫോം, സാഹിത്യങ്ങൾ സ്‌ഫോടകവസ്തുക്കൾ , എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി പോലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഏറ്റുമുട്ടലിൽ ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചിരുന്നു.
Discussion about this post