കൊച്ചി: സൈബര്‍ തട്ടിപ്പുകാര്‍ക്ക് കേരളത്തില്‍ ഒത്താശ ചെയ്യുന്നത് സ്വര്‍ണക്കടത്ത്- ഹവാല സംഘങ്ങളെന്ന് കണ്ടെത്തിയിരുന്നു. കംബോഡിയ, വിയറ്റ്നാം പോലുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ഏജന്റുമാരായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. യുവാക്കളെയും തട്ടിപ്പ് വലയില്‍ ഇവര്‍ പെടുത്തുകയാണ് കബളിപ്പിച്ചെടുക്കുന്ന പണം സ്വീകരിക്കാനും പിന്‍വലിക്കാനുമുള്ള ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് നല്‍കുന്നതാണ് സ്വര്‍ണക്കടത്ത്-ഹവാല ടീമുകള്‍ ചെയ്യുന്നത്. ഒരു ഇടപാടിന് അക്കൗണ്ട് ഉടമയ്ക്ക് 20,000 മുതല്‍ 25,000 രൂപ വരെ ലഭിക്കും. ഹവാലക്കാര്‍ക്ക് ഒരു ലക്ഷം രൂപയിലേറെയും. തട്ടിപ്പുകാര്‍ ചുരുങ്ങിയ സമയത്തേയ്ക്ക് മാത്രമാണ് ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്.
രാജ്യമെമ്പാടുമുള്ള സൈബര്‍തട്ടിപ്പ് സംഘങ്ങള്‍ക്ക് പണം കൈമാറ്റത്തിനായി ഒരു വിഭാഗം സ്വകാര്യ ബാങ്ക് ജീവനക്കാരുടെയും ഒത്താശയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ തട്ടിപ്പ് കേസുകളില്‍ നേരത്തെ അയല്‍ സംസ്ഥാനങ്ങളിലെ സ്വകാര്യ ബാങ്ക് മാനേജറെയും ജീവനക്കാരെയും പ്രതി ചേര്‍ത്തിരുന്നു.
മരിച്ച ആളുകളുടെ അക്കൗണ്ടുകള്‍ പോലും ഇത്തരത്തില്‍ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ തട്ടിപ്പ് സംഘങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്നുവെന്നാണ് വിവരം. കൊച്ചിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന 400 തട്ടിപ്പ് കേസുകളില്‍ പണം പോയിട്ടുള്ളതെല്ലാം സ്വകാര്യ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്കാണ്.
Discussion about this post