ഇന്ത്യ ഇന്ന് അഭിമാനത്തോടെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തിപിടിക്കുന്ന പേരാണ് ഡി. ഗുകേഷ്. 18കാരനായ ചെന്നൈ പയ്യൻ. ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചെസിലെ രാജാവായി മാറിയതോടെ ഗുകേഷിന്റെ വിശേഷങ്ങൾ തിരക്കുകയാണ് ആളുകൾ. 2017 മാർച്ചിൽ ഇന്റർനാഷണൽ മാസ്റ്ററും 2019ൽ ചെസ്സ് ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററുമായ ഗുകേഷ് 2023ൽ ഓഗസ്റ്റിൽ 2750 റേറ്റിംഗ് സ്വന്തമാക്കി ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമായി. ഒരു മാസത്തിനുശേഷം വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ലോക ചെസ് റാങ്കിംഗിൽ ഇന്ത്യയിലെ നമ്പർ വൺ ആയി
നന്നേ ചെറുപ്പിത്തിലെ വിജയങ്ങൾ സ്വന്തമാക്കിയ ഗുകേഷിന്റെ ആസ്തിയും സ്വന്തമായുള്ള വാഹനവും ചർച്ച ചെയ്യുകയാണ് ആരാധകർ. റിപ്പോർട്ടുകൾ പ്രകാരം 8.26 കോടി രൂപയാണ് ഗുകേഷിന്റെ ആസ്തി. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതിഫലമാണ് ഗുകേഷിനെ കോടിപതിയാക്കിയത്. പരസ്യങ്ങളിലൂടെയും മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ബ്രാൻഡ് എൻഡേഴ്സ്മെന്റ് ഡീൽ റഡാറുകളിൽ ഗുകേഷ് ഇതിനോടകം ഉണ്ടെന്നാണ് വിവരം.വയസ് വെറും 18 ആണെങ്കിലും 1.05 കോടി രൂപ വിലമതിക്കുന്ന മെർസിഡീസ് കാറിന്റെ ഉടമ കൂടിയാണ് ഗുകേഷ്.
ചെസ് ഒളിമ്പ്യാഡിലെ ശ്രദ്ധേയമായ നേട്ടത്തിനുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സ്‌കൂളായ വേലമ്മൽ വിദ്യാലയം മെർസിഡീസ് ബെൻസ് ഇ-ക്ലാസ് സമ്മാനിച്ചിരുന്നു.ഗ്രാൻഡ്മാസ്റ്റർ രമേഷ്ബാബു പ്രജ്ഞാനന്ദയും ഈ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു
Discussion about this post