ന്യൂഡൽഹി: മറ്റേതൊരു അയൽരാജ്യവുമായും പോലെ പാകിസ്താനുമായും നല്ല ബന്ധം പുലർത്താനാണ് ഇന്ത്യ എന്നും ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. എന്നാൽ ആ ബന്ധങ്ങൾ തീവ്രവാദത്തിൽ നിന്ന് മുക്തമാകണമെന്നും മന്ത്രി വ്യക്തമാക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയകാലത്തെ പെരുമാറ്റം തങ്ങൾ മാറ്റുകയാണെന്ന് കാണിക്കേണ്ടത് പാകിസ്താന്റെ ഉത്തരവാദിത്വമാണെന്ന ഞങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, തീർച്ചയായും ബന്ധത്തിനും അവർക്കും പ്രത്യാഘാതങ്ങൾ ഉണ്ടാകും. പന്ത് പാകിസ്താന്റെ കോർട്ടിലാണ്,” ലോക്സഭയിലെ ചോദ്യോത്തര വേളയിൽ പാകിസ്താനുമാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ജയശങ്കർ മറുപടി നൽകി.2019ൽ പാക് സർക്കാർ എടുത്ത തീരുമാനങ്ങൾ കാരണമാണ് ചില തടസ്സങ്ങൾ ഉണ്ടായതെന്ന് പാകിസ്താനുമായുള്ള വ്യാപാര വാണിജ്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആവർത്തിക്കുന്ന ആക്രമണം ആശങ്കാജനകമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ആശങ്ക ബംഗ്ലാദേശിനെ അറിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഹിന്ദുക്കളുടെ സുരക്ഷ ബംഗ്ലാദേശ് ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മുഹമ്മദ് യൂനുസുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിഷയം ഉന്നയിച്ചിരുന്നു. ഭാരതത്തിൻറെ സുരക്ഷാ സേന ഡെപ് സാങ്ങിലെ എല്ലാ പട്രോളിംഗ് പോയിൻറുകളിലേക്കും പോകുമെന്നും ജയശങ്കർ പറഞ്ഞു.
Discussion about this post