ബംഗളൂരു : വിജയ് മർച്ചൻ്റ് ട്രോഫി മത്സരത്തിൽ കർണാടകയ്ക്ക് വേണ്ടി സെഞ്ച്വറി നേടി ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിൻ്റെ മകൻ അൻവയ് ദ്രാവിഡ്. ജാർഖണ്ഡിനെതിരായ മത്സരത്തിലാണ് അൻവയ് ദ്രാവിഡ് തന്റെ കന്നി സെഞ്ച്വറി നേടിയത്. ആന്ധ്രാപ്രദേശിലെ മുളപ്പാടിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു.
രാഹുൽ ദ്രാവിഡിന്റെ ഇളയ മകനാണ് അൻവയ് ദ്രാവിഡ്. വിക്കറ്റ് കീപ്പർ കൂടിയായ ഈ പതിനാറുകാരൻ ക്രിക്കറ്റിൽ മികച്ച പ്രകടനവും സ്ഥിരതയാർന്ന മുന്നേറ്റവുമാണ് കാഴ്ചവയ്ക്കുന്നത്. നേരത്തെ കർണാടകയുടെ അണ്ടർ 14 ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു അൻവയ്. ദ്രാവിഡിന്റെ മൂത്തമകൻ സ്മിതും കർണാടക ടീമിന് വേണ്ടി കളിച്ച മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ ആയിരുന്നു നടത്തിയിരുന്നത്.
വിജയ് മർച്ചൻ്റ് ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ ആര്യ ഗൗഡയും ക്യാപ്റ്റൻ ധ്രുവ് കൃഷ്ണനും തമ്മിലുള്ള മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് കർണാടകയ്ക്ക് ഗുണകരമായിരുന്നു. നാലാം നമ്പറിൽ ബാറ്റ് ചെയ്ത അൻവയ് ദ്രാവിഡ് 153 പന്തിൽ 100 റൺസുമായി പുറത്താകാതെ നിന്നു. 10 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു അൻവയിൻ്റെ ഇന്നിംഗ്‌സ്.









Discussion about this post