ലഖ്നൗ : സ്വാതന്ത്ര്യസമര സേനാനി വീർ സവർക്കറെ അപമാനിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ലഖ്നൗ കോടതി. രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം എന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153(എ), 505 വകുപ്പുകൾ പ്രകാരമാണ് സമൻസ്.
2022 ഡിസംബറിൽ രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ് കേസെടുത്തിട്ടുള്ളത്. 2025 ജനുവരി 10 ന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം എന്നാണ് ലഖ്‌നൗ കോടതി അറിയിച്ചിട്ടുള്ളത്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയോട് പ്രകോപനപരമായും അനാദരവോടെയും വിദ്വേഷത്തോടെയും പെരുമാറി എന്നാണ് രാഹുൽ ഗാന്ധിക്കെതിരായ ഹർജി.
ലഖ്‌നൗവിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2022 ഡിസംബർ 17 ന് മഹാരാഷ്ട്രയിലെ അകോലയിൽ നടത്തിയ പത്രസമ്മേളനത്തിൽ വീർ സവർക്കറെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ രാഹുൽ ഗാന്ധി സംസാരിച്ചത്. സംഭവത്തെ തുടർന്ന് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
Discussion about this post