മുംബൈ : ഏകീകൃത സിവിൽ കോഡ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമായ ഗോവയിൽ ഈ നിയമത്തെക്കുറിച്ച് ആർക്കും യാതൊരു പ്രശ്നവും പരാതിയും ഇല്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഒന്നിലധികം ഭാര്യമാർ ഉള്ളവർക്കാണ് ഏകീകൃത സിവിൽ കോഡ് പ്രശ്നമായി തോന്നുന്നത്. ഗോവയിലെ ഒരു സമൂഹവും നിയമത്തെക്കുറിച്ച് യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.
മുംബൈയിൽ സംഘടിപ്പിച്ച വേൾഡ് ഹിന്ദു ഇക്കണോമിക് ഫോറത്തിൻ്റെ ഒമ്പതാമത് ആഗോള വാർഷിക സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു പ്രമോദ് സാവന്തിന്റെ പരാമർശം. 1961 മുതൽ ഹിന്ദുക്കളും കത്തോലിക്കരും മുസ്ലീങ്ങളും ഉൾപ്പെടെയുള്ള എല്ലാ സമുദായങ്ങളും ഗോവയിൽ ഉണ്ട്. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ആർക്കും ഇതുവരെ പരാതിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
“ യൂണിഫോം സിവിൽ കോഡ് രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിൽ ആർക്കാണ് പ്രശ്‌നമുള്ളതെന്ന് നമുക്കെല്ലാവർക്കും അറിയാം. യുസിസി നടപ്പിലാക്കിയാൽ ഭർത്താവിനും ഭാര്യയ്ക്കും സ്വത്തിൽ തുല്യ വിഹിതം ലഭിക്കും. ഒരു ഭാര്യ മാത്രമാണുള്ളതെങ്കിൽ അതിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. എന്നാൽ മൂന്നോ നാലോ ഭാര്യമാരുമായി സ്വത്ത് പങ്കിടേണ്ടി വന്നാൽ ചിലർക്ക് അത് പ്രശ്നമാകും. ഇതുകൊണ്ടാണ് പലരും യുസിസിയെ എതിർക്കുന്നത്” എന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.
Discussion about this post