ഹൈദരാബാദ്: മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ രാത്രി ചെലവിട്ട് നടന്‍ അല്ലു അര്‍ജുന്‍. തെലങ്കാന ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവെത്താന്‍ വൈകി എന്ന് പറഞ്ഞാണ് നടനെ ജയിലില്‍ പാര്‍പ്പിച്ചത്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലെ എ1 ബാരക്കിലാണ് അല്ലു കഴിയുന്നത്.
അതെ സമയം പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ ചിതനായി. ഒരു രാത്രി ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് മോചനം. തെലങ്കാന ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവെത്താന്‍ വൈകിയതോടെയാണ് നടന് ജയിലില്‍ കഴിയേണ്ടിവന്നത്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലെ എ1 ബാരക്കിലാണ് അല്ലു അര്‍ജുനെ പാര്‍പ്പിച്ചത്.
ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ലഭിച്ചിട്ടും അല്ലു അര്‍ജുനെ മോചിപ്പിച്ചില്ലെന്നും ഇതിനു മറുപടി പറയേണ്ടിവരുമെന്നും നടന്റെ അഭിഭാഷകന്‍ അശോക് റെഡ്ഡി പറഞ്ഞു. യുവതിയുടെ മരണത്തിന്റെ ഉത്തരവാദിത്വം നടന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം. മോചനം വൈകിയതില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ജാമ്യ ഉത്തരവ് വൈകാനുള്ള കാരണം എന്തെന്ന് അറിയില്ലെന്നാണ് തെലുങ്കാന പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ ശ്രീനിവാസ് പറഞ്ഞത്.
Discussion about this post