പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ്. പ്രദേശ വാസികളോടാണ് ജാഗ്രത പാലിക്കാൻ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി, കോന്നി GD സ്‌റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിലുണ്ട്..
അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തികുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി . കഴിഞ്ഞദിവസങ്ങളിൽ വിവിധ ജില്ലകളിൽ, അതിതീവ്ര മഴയും അതിശക്തമായ മഴയും ലഭിച്ചിരുന്നെങ്കിൽ ഇന്ന് എവിടെയും ശക്തമായ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മാത്രമാണ് മഴ സാധ്യത പ്രവചനത്തിലുള്ളത്.
Discussion about this post