പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യാ കേസിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ഒരു രാത്രിയിലെ ജയിൽ വാസത്തിന് ഒടുവിലാണ് നടൻ അല്ലു അർജുൻ പുറത്തിറങ്ങുന്നത്.
ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിൻറെ പകർപ്പ് ലഭിച്ചതോടെയാണ് അല്ലുവിൻറെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. പുലർച്ചെ അല്ലു അർജുനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിലും വൻ ട്വിസ്റ്റുണ്ടായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേർ കാത്തുനിൽക്കെ പിൻഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. തെലങ്കാന ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അർജുൻ ഇന്നലെ കഴിഞ്ഞത്. ജയിലിൻറെ പിൻ ഗേറ്റ് വഴിയാണ് അല്ലു അർജുനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടികാണിച്ച് മുൻഗേറ്റ് വഴി അല്ലു അർജുനെ പുറത്തേക്ക് കൊണ്ടുവരണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
Discussion about this post