ഹൈദരാബാദ് : പിന്തുണച്ച എല്ലാവർക്കും നന്ദിയെന്ന് അല്ലു അർജുൻ. നിയമത്തിൽ നിന്ന് ഒളിച്ചോടില്ല . താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അല്ലു അർജുൻ പറഞ്ഞു. വർഷങ്ങളായി താൻ ജനങ്ങൾക്കിടയിൽ ഉണ്ടെന്ന് ജയിൽ മോചനത്തിന് പിന്നാലെ താരം വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷമായി താൻ തിയേറ്ററിൽ പോയി സിനിമ കാണാറുണ്ട്. ഇത് തികച്ചും ഒരു അപകടമാണ് സംഭവിച്ചത്. തന്റെ കുടുംബം നേരിട്ടത് വലിയ വെല്ലുവിളിയാണ്. എന്നാലും നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട് എന്ന് അല്ലു അർജുൻ പറഞ്ഞു. കൂടുതൽ പ്രതികരിക്കാനില്ല എന്നും താരം വ്യക്തമാക്കി,
പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ഇന്ന് രാവിലെയാണ് ജയിൽ മോചിതനായത്. ഒരു രാത്രിയിലെ ജയിൽ വാസത്തിന് ഒടുവിലാണ് നടൻ അല്ലു അർജുൻ പുറത്തിറങ്ങുന്നത്.
പുലർച്ചെ അല്ലു അർജുനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിലും വൻ ട്വിസ്റ്റുണ്ടായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേർ കാത്തുനിൽക്കെ പിൻഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടികാണിച്ച് മുൻഗേറ്റ് വഴി അല്ലു അർജുനെ പുറത്തേക്ക് കൊണ്ടുവരണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
Discussion about this post