ഭോപ്പാൽ : ഈ വർഷം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നിലെ ഒരു കാരണം നേതൃത്വത്തിന്റെ അഭാവമാണ് എന്ന് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ . തന്നെ അദ്ധ്യക്ഷൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതാക്കളായ മല്ലികാർജുൻ ഖാർഗെയ്ക്കും സോണിയാ ഗാന്ധിക്കും കത്തെഴുതി.
തന്റെ നേതൃത്വത്തിൽ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം നടത്തിയെന്ന് പടോലെ കത്തിൽ ചൂണ്ടിക്കാട്ടി . താൻ ഈ റോളിൽ നാല് വർഷം പൂർത്തിയാക്കിയെന്നും തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിയാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷമായ മഹാ വികാസ് അഘാഡി ബ്ലോക്കിന്റെ സഖ്യകക്ഷിയായ കോൺഗ്രസ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 101 സീറ്റുകളിൽ മത്സരിച്ചെങ്കിലും 16 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രേഖപ്പെടുത്തിയത്. ഒരുകാലത്ത് മേഖലയിൽ ആധിപത്യം പുലർത്തിയിരുന്ന പാർട്ടിക്ക് കാര്യമായ നഷ്ടമുണ്ടായി, മുൻ മന്ത്രി ബാലാസാഹേബ് തോറാട്ടും മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും അവരുടെ മണ്ഡലങ്ങളിൽ പരാജയപ്പെട്ടു.
ഈ വർഷം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നിലെ ഒരു കാരണം നേതൃത്വത്തിന്റെ അഭാവമാണ്. രാഹുൽ ഗാന്ധിയും (7) മല്ലികാർജുൻ ഖാർഗെയും (9) ചേർന്ന് 16 റാലികൾ മാത്രമാണ് നടത്തിയത് . മൂന്ന് റാലികളും റോഡ്ഷോയും നടത്തി പ്രിയങ്ക ഗാന്ധി വാദ്ര പ്രചാരണത്തിനെത്തിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post