തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി വി അൻവർ കോൺഗ്രസിലേക്ക് എത്താൻ നീക്കം നടത്തുന്നതായി സൂചന. ഡൽഹിയിൽ വച്ച് അൻവർ കോൺഗ്രസ് ജനറൽ സെക്രട്ടറി വേണുഗോപാലുമായി ചർച്ച നടത്തി എന്നാണ് വിവരം . കെ സുധാകരന്റെ പിൻതുണ ഇതിന് ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
കോൺഗ്രസിലേക്ക് ചെക്കേറാൻ ഒരുങ്ങുന്നതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് ചില നേതാക്കൾക്കും താൽപര്യമില്ലെന്നാണ് സൂചന. അതേസമയം അൻവറിനെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ലീഗ് നേതൃത്വത്തിന് അനുകൂല സമീപനമല്ല. എന്നാൽ കോൺഗ്രസ് നേതൃത്വം ഇടപെട്ടാൽ ലീഗ് മയപ്പെട്ടേക്കുമെന്നാണ് അൻവറിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടത് സർക്കാരിനെതിരെയും അൻവർ വിമർശനം ഉയർത്തിയതിനെത്തുടർന്നാണ് എൽഡിഎഫിന്റെ ഭാഗമായിരുന്ന സ്വതന്ത്ര എംഎൽഎ പിവി അനവർ പുറത്തായത്. ഇടതുപക്ഷത്തിൽ നിന്ന് അകന്ന അൻവർ ആദ്യം ഡിഎംകെയിൽ ചേരാനാണ് ശ്രമിച്ചത്. എന്നാൽ ഡിഎംകെ ഇതിനോട് താൽപ്പര്യം കണിച്ചില്ല. പിന്നീട് തൃണമൂൽ കോൺഗ്രസുമായും എസ്പിയുമായും ചർച്ച നടത്തിയിരുന്നു .എന്നാൽ ഇതൊന്നും വിജയിക്കാത്ത സഹചാര്യം ഉടലെടുത്തതോടെയാണ് കോൺഗ്രസിലേക്ക് തന്നെ മടങ്ങിവരാൻ ശ്രമം നടത്തുന്നത് .
Discussion about this post