കൊച്ചി; വീണ്ടും ഒരു വിവാഹത്തിന് സമ്മതമാണെന്ന് വെളിപ്പെടുത്തി നടി നിഷ സാരംഗ്.ജീവിതത്തിൽ ഒരാൾ കൂടി വേണമെന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികൾ വലുതായി കഴിയുമ്പോൾ അവർ നമ്മുടെ കാറ്റഗറിയല്ല, നമ്മൾ പറയുന്നത് അവർക്ക് മനസിലാകണമെന്നില്ല, അവർ അംഗീകരിക്കണമെന്നില്ല, അപ്പോൾ നമ്മളെ കേൾക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നുമെന്ന് താരം പറയുന്നു.
10 ക്ലാസിൽ പഠിക്കുമ്പോഴാണ് തന്റെ വിവാഹം കഴിഞ്ഞതെന്നും എന്നാൽ ആ ബന്ധം അധികനാൾ നീണ്ടില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധത്തിൽ നിഷക്ക് രണ്ട് പെൺമക്കളുണ്ട്. മുൻപ് വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കില്ലെന്നായിരുന്നു താരം പറഞ്ഞിരുന്നത്.
ഇൻഡസ്ട്രിയിൽ ഓടിനടന്ന് ജീവിക്കുന്നൊരാളാണ് ഞാൻ. അത്രയും തിരക്കിനിടയിൽ എന്റെ കാര്യങ്ങൾ പങ്കുവെയ്ക്കാൻ ഒരു സുഹൃത്തോ പങ്കാളിയോ ഒക്കെ ആവശ്യമാണ്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി വരുമ്പോൾ വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ നമ്മുടെ മനസ് തന്നെ മാറിപ്പോകും. 50 വയസിൽ എന്നെ എനിക്ക് ഹാപ്പിയാക്കി നിർത്തിയാൽ മാത്രമേ എന്റെ ആരോഗ്യത്തെ നാളെ എനിക്ക് ഉപയോഗിക്കാൻ പറ്റൂ. അപ്പോ ഞാൻ എന്നെ നോക്കുകയല്ലേ വേണ്ടത്’, നിഷ സാരംഗ് പറഞ്ഞു.
അമ്മയെ വിവാഹം കഴിക്കാൻ പോകുന്നയാൾ എങ്ങനെയായിരിക്കണമെന്ന് മൂത്ത മകൾ രേവതിയും പ്രതികരിച്ചു. ‘ അമ്മയുടെ പണത്തേയോ പ്രശസ്തിയേയോ സ്‌നേഹിക്കുന്ന ആളല്ല അമ്മയുടെ ജീവിതത്തിൽ ആവശ്യം. അങ്ങനെയൊരാള് വന്നാൽ ആ ആലോചന തള്ളും. അതിനെ കുറിച്ച് വഴക്കിടുകയും ചെയ്യും. അതല്ലാതെ അമ്മയെ സ്‌നേഹിക്കുന്ന , നോക്കുന്ന, പരിഗണിക്കുന്ന ഒരാൾ വന്നാൽ സ്വീകരിക്കും. അമ്മയ്ക്ക് ശരിക്കും ആളുകളെ മനസിലാക്കാൻ അറിയില്ല. മണ്ടത്തരം ചെയ്യരുതെന്ന് കണ്ടീഷൻ വെച്ചിട്ടുണ്ട്’, മകൾ പറഞ്ഞു.
Discussion about this post