കാസർകോട്:ബന്തിയോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് അന്തരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശി ധൻരാജയ്ക്കാണ് ജീവൻ നഷ്ടമായത്. ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയാണ് അദ്ദേഹം.
ഉച്ചയോടെയായിരുന്നു സംഭവം. കാസർകോട് – മംഗളൂരു ദേശീയ പാതയിൽ ഉപ്പളക്കടുത്ത ബന്തിയോടാണ് വാഹനാപകടം ഉണ്ടായത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ധൻരാജ. ഇതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധൻരാജയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. യുവമോർച്ച മുൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
Discussion about this post