അഹമ്മദാബാദ്; ബന്ധുവിന്റെ വജ്രസ്ഥാപനത്തിൽ ജോലി ചെയ്യാൻ മടിയായത് കാരണം സ്വന്തം കൈവിരലുകൾ മുറിച്ചുമാറ്റി യുവാവ്. മയൂർ താരാപാറ എന്ന 32 കാരനാണ് ഈ കടുംകൈ ചെയ്തത്.യുവാവിന് ബന്ധുവിന്റെ ഡയമണ്ട് സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യാൻ താല്പര്യമുണ്ടായിരുന്നില്ല. അതേ തുടർന്ന് അതൊഴിവാക്കാനായി മൂർച്ചയുള്ള ഒരു കത്തിയെടുത്ത് തന്റെ വിരലുകൾ മുറിക്കുകയായിരുന്നത്രേ.
ആദ്യം മയൂർ പറഞ്ഞത്, താൻ റോഡരികിൽ ബോധരഹിതനായി വീണുവെന്നും തന്റെ വിരലുകൾ ആരോ മുറിച്ചുമാറ്റിയതിനെ തുടർന്ന് കാണാനില്ല എന്നുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മയൂർ തന്നെയാണ് വിരലുകൾ മുറിച്ചു മാറ്റിയത് എന്ന് കണ്ടെത്തിയത്.
വരാച്ച മിനി ബസാറിലുള്ള ബന്ധുവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന മയൂർ അവിടത്തെ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ജോലി നിർത്തുന്ന കാര്യം എങ്ങനെ ബന്ധുവിനോട് പറയണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു. വിരലുകൾ നഷ്ടപ്പെട്ടാൽ ജോലി തനിയെ പോകുമെന്ന് കരുതിയാണ് ഇത്തരം ഒരു പ്രവൃത്തി യുവാവ് ചെയ്തത്.
Discussion about this post