മുംബൈ: പ്രശസ്ത സംഗീത സംവിധായകനും നടൻ ഹൃത്വിക് റോഷന്റെ പിതൃസഹോദരനുമായ രാജേഷ് റോഷനെതിരെ മീടു ആരോപണവുമായി ഗായിക. രാജേഷ് റോഷൻ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ഗായിക ലഗ്നജിത ചാറ്റർജിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഗായിക നിർണായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
മുംബൈയിലെ സാന്താ ക്രൂസിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഉപദ്രവം എന്നാണ് ലഗ്നജിത പറയുന്നത്. വീട്ടിലെത്തിയ എന്നെ കൊണ്ട് പാട്ടുകൾ പാടിച്ചു. ഇതിന് ശേഷം അദ്ദേഹം തന്റെ ഐപാഡുമായി വന്ന് അടുത്തിരുന്നു. അദ്ദേഹം ചെയ്ത വർക്കുകൾ കാണിക്കുന്നതിന് വേണ്ടിയായിരുന്നു ഐപാഡുമായി തന്റെ അടുത്ത് എത്തിയത്.
പാവാടയാണ് അന്ന് ഞാൻ ധരിച്ചിരുന്നത്. എന്റെ അടുത്തേയ്ക്ക് ചേർന്നിരിക്കുന്നതിൽ ആയിരുന്നു അയാളുടെ ശ്രദ്ധ. ഏതുവരെ പോകുമെന്ന് നോക്കാമെന്ന് ഞാനും കരുതി. പിന്നീട് അയാൾ ചെയ്തത് തന്നെ ഞെട്ടിപ്പിച്ചു. അതേക്കുറിച്ച് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. അത് ക്യാമറയ്ക്ക് മുൻപിൽ പറയാൻ ബുദ്ധിമുട്ട് ഉണ്ട്.
പാവാടയ്ക്കുള്ളിലൂടെ അയാൾ കൈയ്യിട്ടു. ഒന്നും അറിയാത്ത പോലെയായിരുന്നു അയാൾ ആ സമയം ഇരുന്നിരുന്നത്. അപ്പോൾ തന്നെ ഞാൻ എഴുന്നേറ്റ് പുറത്തേയ്ക്ക് പോയി. ആ സംഭവം എന്നെ വല്ലാതെ ബാധിച്ചൊന്നും ഇല്ല. കാരണം ഇത് എന്റെ തെറ്റല്ലാ എന്ന് ഉത്തമബോദ്ധ്യം ഉണ്ട്. അയാളുടെ പ്രശ്‌നം കൊണ്ടാണ് അങ്ങനെ പെരുമാറിയത് എന്നും ലഗ്നജിത കൂട്ടിച്ചേർത്തു.
Discussion about this post