ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികവാഹനം അപകടത്തിൽപ്പെട്ടു. ബന്ദിപോരയിൽ സൈനികവാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്കാണ് വീണത്. 50 അടിതാഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഏതാനും സൈനികർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഗുരേസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
Discussion about this post