ന്യൂഡൽഹി: തന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും നശിപ്പിച്ചതും ഗാന്ധി കുടുംബമാണെന്ന് തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയ മണിശങ്കർ അയ്യർ. വാർത്താ ഏജൻസിയായ പി.ടി.ഐയോടായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
പത്ത് വർഷത്തോളമായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽക്കാണാൻ തനിക്ക് അവസരം ലഭിച്ചില്ലെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. രാഹുൽ ഗാന്ധിയോടൊപ്പം കാര്യമാത്രപ്രസക്തമായ രീതിയിൽ സമയം ചെലവഴിക്കാൻ ഒരിക്കൽ മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. രണ്ടു തവണ പ്രിയങ്കാ ഗാന്ധിയെ കാണാൻ പറ്റി.
2004 മുതൽ 2009 വരെയുള്ള കാലയളവിൽ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രിയായിരുന്നു മണിശങ്കർ അയ്യർ. തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യർ മൂന്ന് തവണ ലോക്സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവാണ് അദ്ദേഹം.
Discussion about this post