ബംഗാള്‍:ബോംബ് നിര്‍മാണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു .ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് സംഭവം. സ്ഥലത്തു നിന്നും ഒരു മൃതദേഹം കണ്ടെത്തിയെന്നും ചെറിയ തുടര്‍ സ്‌ഫോടനങ്ങള്‍ സ്ഥലത്തുണ്ടായെന്നുമാണ് പോലിസ് റിപ്പോര്‍ട്ട്. ബോംബ് നിര്‍മാണത്തിനുള്ള ചില സാമഗ്രികളും സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തു. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്്. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post