ന്യൂഡൽഹി : ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയെയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . ഇന്ത്യ-ശ്രീലങ്ക സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ശ്രീലങ്കൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് എത്തിയത് . രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. ഇന്ത്യ-ശ്രീലങ്ക സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക, നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുക, പ്രാദേശിക സുരക്ഷ പരിപോഷിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തതായി അനുര കുമാര ദിസനായകെ പറഞ്ഞു.
ധനമന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ എന്നിവരുമായി ഫലപ്രദമായ ചർച്ചകൾ നടത്തി. ഞങ്ങളുടെ സംഭാഷണങ്ങൾ ഇന്ത്യ-ശ്രീലങ്ക സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക, നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുക, പ്രാദേശിക സുരക്ഷ പരിപോഷിപ്പിക്കുക, ടൂറിസം, ഊർജം തുടങ്ങിയ പ്രധാന മേഖലകളുടെ പുരോഗതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഇടപെടലുകൾ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു എന്ന് അദ്ദേഹം ചർച്ചയ്ക്ക് ശേഷം എക്‌സിൽ കുറിച്ചു.
രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം, പ്രത്യേകിച്ച് കൃഷി, ക്ഷീരവികസനം, ടൂറിസം, ഊർജം, ഡിജിറ്റൽ എക്കണോമി തുടങ്ങിയ മേഖലകളിൽ നേതാക്കൾ ചർച്ച ചെയ്തു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വികസനത്തിൽ സഹകരിക്കാനുള്ള സുപ്രധാന അവസരങ്ങളുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു.
Discussion about this post