തിരുവനന്തപുരം : സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷക്കിടെയുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിനാണ് അന്വേഷണ ചുമതല. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം കൂടാതെയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തുക.
വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രി പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകുമെന്നും വി ശിവൻകുട്ടി അറിയിച്ചു. അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചോദ്യപേപ്പർ അച്ചടിച്ചത് സി ആപ്റ്റിലാണെന്നും ബിആർസികൾ വഴിയാണ് ചോദ്യപ്പേപ്പർ വിതരം ചെയ്തതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. അർദ്ധ വാർഷിക പരീക്ഷാ ചോദ്യപ്പേപ്പറുകൾ വളരെ നേരത്തേ സ്കൂളുകളിൽ എത്താറുണ്ട്. ഇതും പേപ്പർ ചോർന്നതിന് കാരണമായിട്ടുണ്ട്. ഇനിമേലിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Discussion about this post