ടിബിലിസി : യുറേഷ്യൻ രാജ്യമായ ജോർജിയയിൽ 11 ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ജോർജിയയിലെ ഗുഡൗരിയിലെ മൗണ്ടൻ റിസോർട്ടിലെ റെസ്റ്റോറൻ്റിൽ വെച്ചാണ് കൂട്ടമരണം സംഭവിച്ചത്. കാർബൺ മോണോക്സൈഡ് വിഷബാധയാണ് 11 ഇന്ത്യക്കാരുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ മരിച്ചവരിൽ പരിക്കുകളോ അക്രമത്തിൻ്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് ജോർജിയയുടെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. മരിച്ച 11 പേരും ഇന്ത്യക്കാരാണെന്ന് ജോർജിയിലെ ഇന്ത്യൻ മിഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ പൗരന്മാരുടെ മരണത്തിൽ ടിബിലിസിയിലെ ഇന്ത്യൻ എംബസി അനുശോചനങ്ങൾ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്നും ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അശ്രദ്ധമായ നരഹത്യയെ സൂചിപ്പിക്കുന്ന ജോർജിയയിലെ ക്രിമിനൽ കോഡിൻ്റെ ആർട്ടിക്കിൾ 116 പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post