ഒട്ടാവ : കാനഡയിൽ ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ നിന്നും രാജിവച്ച് ധനമന്ത്രി. കാനഡ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് ആണ് രാജി പ്രഖ്യാപിച്ചത്. പ്രായോഗികമായ ഏക വഴി ഇത് മാത്രമാണെന്നായിരുന്നു ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിക്ക് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തമാക്കിയത്.
കാനഡയിലെ ഫെഡറൽ ഗവൺമെൻ്റ് വീഴ്ചയുടെ സാമ്പത്തിക പ്രസ്താവന സമർപ്പിക്കേണ്ടതിന്റെ ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചത്. ജസ്റ്റിൻ ട്രൂഡോ തന്നെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചതായും അവർ വ്യക്തമാക്കി.
ധനമന്ത്രി സ്ഥാനം രാജിവെക്കാനും മന്ത്രിസഭയിലെ മറ്റേതെങ്കിലും സ്ഥാനം നൽകാമെന്നും ട്രൂഡോ തന്നോട് പറഞ്ഞതായി ക്രിസ്റ്റിയ ഫ്രീലാൻഡ് വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുക എന്നുള്ളതാണ് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും സത്യസന്ധമായതും പ്രായോഗികമായതുമായ ഏക വഴി എന്നാണ് രാജിക്ക് ശേഷം പങ്കുവെച്ച സമൂഹമാധ്യമ കുറിപ്പിൽ ക്രിസ്റ്റിയ ഫ്രീലാൻഡ് അറിയിച്ചത്.
Discussion about this post