ബ്രിസ്‌ബേൻ: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ പ്രകടനം വേണ്ട പ്രതീക്ഷകൾക്ക് അനുസരിച്ച് ഉയരുന്നില്ല. എന്നാൽ അതിനിടയിലും ഒരു ലോക റെക്കോർഡ് കൈപ്പിടിയിൽ ഒതുക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ ജസ്പ്രീത് സിംഗ് ബുമ്ര
നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ 191 വിക്കറ്റ് തികച്ച ബുമ്ര 200 വിക്കറ്റ് തികയ്ക്കാനുള്ള കുതിപ്പിലാണ്. ഇതോടു കൂടെ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ പേസർ എന്ന റെക്കോർഡും ബുംറയ്ക്ക് സ്വന്തമാകും.
ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ പേസർ എന്ന റെക്കോർഡ് ഇപ്പോൾ കപിൽ ദേവിൻ്റെ പേരിലാണ്. 50 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് നേടിയത്. ബുംറ തൻ്റെ 43-ാം മത്സരം കളിക്കുകയാണ്, കപിലിൻ്റെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് ധാരാളം ടെസ്റ്റുകൾ ബാക്കിയുണ്ട്.
ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് പൂർത്തിയാക്കിയതിന് റേസ്കോഡ് ഇപ്പോൾ നിലവിൽ രവിചന്ദ്രൻ അശ്വിന്റെ പേരിലാണ് . തൻ്റെ 37-ാം ടെസ്റ്റ് മമത്സരത്തിലാണ് അശ്വിൻ 200-ാം വിക്കറ്റ് തികച്ചത് . യഥാക്രമം രവീന്ദ്ര ജഡേജയും (44 ടെസ്റ്റ്), ഹർഭജൻ സിംഗ് (46 ടെസ്റ്റ്) എന്നിവരാണ് തൊട്ടുപിന്നിൽ.
Discussion about this post