കോയമ്പത്തൂർ: കോയമ്പത്തൂർ സ്‌ഫോടന കേസ് പ്രതിയും ഭീകര സംഘടനയായ അൽ ഉമ്മയുടെ സ്ഥാപകനുമായ എസ് എ ബാഷ മരിച്ചു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു മരിച്ചത്. വിവിധ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു ഇയാൾ മരിച്ചത്. അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ഇയാൾക്ക് പരോൾ നൽകിയിരുന്നു. ഇതിന് പിന്നാലെ ബാഷയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ഇന്ന് ഹൈദർ അലി ടിരപ്പു സുൽത്താൻ സുന്നത്ത് ജമാഅത്ത് മസ്ജിദിൽ സംസ്‌കരിക്കും.
കോയമ്പത്തൂരിൽ 1998 ഫെബ്രുവരി 14 ന് ഉണ്ടായ സ്‌ഫോടന കേസിലാണ് ബാഷയ്ക്ക് പങ്കുള്ളത്. അന്ന് ഇയാളുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ 54 പേർ കൊല്ലപ്പെടുകയായിരുന്നു. കേസിൽ അറസ്റ്റിലായ ഇയാൾ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോയമ്പത്തൂരിൽ എത്തിയ മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ബാഷയും സംഘവും ഭീകരാക്രണണം നടത്തിയത്.









Discussion about this post