നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഫലമാണ് മുന്തിരി വിറ്റാമിന്‍ എ,സി,ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കലോറി കുറവും നാരുകള്‍ ധാരാളവുമടങ്ങിയ പഴമാണിത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
എന്നാല്‍ രാസലായനികളില്‍ മുക്കി വച്ചും മറ്റുമാണ് പാക്ക് ചെയ്ത് മുന്തിരികള്‍ വിപണിയില്‍ എത്തുന്നത്. ഈ വിഷ പദാര്‍ഥങ്ങള്‍ള ശരീരത്തിന് ഉള്ളിലേക്ക് കടക്കുന്നത് അത്യധികം ദോഷമാണ്. അതിനാല്‍ തന്നെ, ഉപ്പ് വെള്ളമല്ലാതെ എങ്ങനെ മുന്തിരിയില്‍ നിന്നും രാസവസ്തുക്കള്‍ നീക്കം ചെയ്യാമെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്താണെന്ന് നോക്കാം,
ഉപ്പും കുറച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത വെള്ളത്തില്‍ മുന്തിരി കുറച്ച് നേരം മുക്കി വയ്ക്കുക. ശേഷം അതെടുത്ത് സാധാരണ വെള്ളത്തില്‍ കഴുകി കഴിക്കാം. ഇത് മുന്തിരിയില്‍ നിന്ന് കീടനാശിനിയെ അകറ്റുന്നു.
ഇനി രണ്ടാമത്തെ വഴി എന്താണെന്ന് നോക്കാം ഓരോ മുന്തിരിയും കുലയില്‍ നിന്ന് വേര്‍പെടുത്തി എടുത്ത് ഒരു പാത്രത്തില്‍ വയ്ക്കുക. തുടര്‍ന്ന് 1 ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍, 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് എന്നിവ എടുക്കുക. ഇവ രണ്ടും മിക്‌സ് ചെയ്ത ശേഷം, മുന്തിരി വച്ചിട്ടുള്ള പാത്രത്തില്‍ ഇട്ട് മുന്തിരിയില്‍ പുരളും വിധം വക്കുക. ഇത് അര മണിക്കൂര്‍ വച്ച ശേഷം നല്ല വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകിയെടുക്കാവുന്നതാണ്.
ഏറ്റവും നല്ലത് മുന്തിരി സ്വന്തമായി ഉല്‍പ്പാദിപ്പിക്കുക എന്നത് തന്നെയാണ്. മുന്തിരി കൃഷി ചെയ്യേണ്ട രീതി നന്നായി മനസിലാക്കി അവയെ പരിചരിച്ച് വളര്‍ത്താന്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ വീട്ടിലും മുന്തിരി വളര്‍ത്താവുന്നതാണ്. എല്ലുപൊടി, മണല്‍, ചകിരിച്ചോറ് തുടങ്ങിയ ജൈവവളപ്രയോഗങ്ങള്‍ മാത്രം മതി മുന്തിരി മികച്ച രീതിയില്‍ ഫലം തരുന്നതിന്.
Discussion about this post