ജിംനി ഓഫ്റോഡ് എസ്യുവിയുടെ ബ്രേക്ക് സിസ്റ്റത്തില്‍ തകരാര്‍ കണ്ടെത്തിയ വിഷയത്തില്‍ നടപടിയുമായി മാരുതി സുസുക്കി. നെക്സ സര്‍വീസ് ഔട്ട്ലെറ്റുകളില്‍ കമ്പനി അതിന്റെ പ്രധാന ബ്രേക്ക് ഘടകങ്ങള്‍ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ജിംനിയുടെ സ്റ്റിയറിംഗ് വീല ിന് ഇളക്കം തട്ടുന്നുവെന്ന് പരാതികളുയര്‍ന്നിരുന്നു. ജിംനി സ്റ്റിയറിംഗ് വൈബ്രേഷന്‍ പ്രശ്നത്തിനായി മാരുതി സര്‍വീസ് ബുള്ളറ്റിന്‍ പുറത്തിറക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ബ്രേക്ക് ചവിട്ടുമ്പോള്‍ ജിംനിയുടെ സ്റ്റിയറിംഗ് വൈബ്രേറ്റുചെയ്യുന്നതായും ഇളകുന്നതായും നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വേഗത മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കുറവാണെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ല. മിക്കവാറും എല്ലാ ജിംനികളിലും ഈ പ്രശ്‌നം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിംഗ് പിന്‍ സെറ്റിന്റെ ഡിസ്‌ക് തേയ്മാനം മൂലമാണ് സ്റ്റിയറിംഗ് വീലിലെ വൈബ്രേഷന്‍ ഉണ്ടാകുന്നതെന്നും മാരുതി അതിന്റെ ‘സര്‍വീസ് ബുള്ളറ്റിനില്‍’ പ്രശ്‌നം സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാരുതിയുടെ ടീം ജിംനിയെ പരിശോധിക്കും എന്നാണ് ഡീലര്‍മാര്‍ പറയുന്നത്. ഇതിനുശേഷം, വീഡിയോ പ്രൂഫ് സഹിതം നടപടികള്‍ സ്വീകരിക്കും.
പിന്നീട് കിംഗ് പിന്‍ സെറ്റ് മാറ്റിസ്ഥാപിക്കും. ഇതിനുശേഷം, ഡിസ്‌ക് തേയ്മാനം പരിശോധിക്കുകയും. ചെയ്യും ആവശ്യമെങ്കില്‍ വാറന്റി പ്രകാരം കമ്പനി ഈ ഘടകം സൗജന്യമായി മാറ്റിസ്ഥാപിക്കുന്നതുമാണ്. കിംഗ് പിന്‍ അസംബ്ലിക്കും ഡിസ്‌ക് ബ്രേക്കുകള്‍ക്കുമായി കണക്കാക്കിയിരിക്കുന്ന ഭാഗവും ലേബര്‍ ചെലവും യഥാക്രമം 2,020 രൂപയും 4,400 രൂപയുമാണ്.









Discussion about this post