വെറും 85 രൂപയ്ക്ക് ലേലത്തിൽ വാങ്ങിയ പ്രേതഭവനം 3.8 കോടി രൂപ ചിലവഴിച്ച് നവീകരിച്ച് യുവതി. ഇറ്റലിയിലെ കാസ്റ്റിഗ്ലിയോൺ ഡി സിസിലിയ എന്ന ഗ്രാമത്തിലെ 900 വീടുകളിലൊന്നാണ് മെറിഡിത്ത് ടാബോൺ എന്ന ഷിക്കാഗോ സ്വദേശിനി നവീകരിച്ചത്. 2019 ൽ വാങ്ങിയ ഈ വീട് അവർ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എന്നതാണ് ഏറെ രസകരം.
ഗ്രാമത്തിൽ വേരുകൾ ഉള്ള മെഡിഡിത്ത് പരസ്യം കണ്ട് ആകൃഷ്ടയായി പരീക്ഷണാർത്ഥമെന്നോണം ആണ് വീട് വാങ്ങിയത്. 1908 ൽ കുടുംബം യുഎസിലേക്ക് മാറുന്നതിന് മുമ്പ് അവളുടെ മുത്തച്ഛൻ അവിടെയാണ് താമസിച്ചിരുന്നതത്രേ അതും ഗ്രാമത്തിലൊരു വീട് സ്വന്തമാക്കാൻ കാരണമായി. അതേസമയം ഇത്രയധികം പണം ചെലവഴിച്ച് പുതുക്കിപണിത വീട് താൻ വിൽക്കില്ലെന്ന് യുവതി പറയുന്നു. വീടിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ അവൾ 5 ലക്ഷം രൂപ ചെലവഴിച്ചു. എന്നാൽ ഈ കെട്ടിടം തനിക്ക് തീരെ ചെറുതാണെന്ന് അവൾക്ക് പെട്ടെന്ന് മനസ്സിലായി, അതിനാൽ അവൾ തൊട്ടടുത്തുള്ളതും 23,000 ഡോളറിന് (ഏകദേശം 19.5 ലക്ഷം രൂപ) വാങ്ങി.
എന്നാൽ നവീകരണം പൂർത്തിയാക്കാൻ അവൾക്ക് മൂന്ന് വർഷത്തിലേറെ സമയമെടുത്തു. തുടക്കത്തിൽ, യുവതിയുടെ ബജറ്റ് ഏകദേശം 34 ലക്ഷം രൂപ ആയിരുന്നു, എന്നാൽ നവീകരണത്തിനായി അവർ ഏകദേശം 4 കോടി രൂപ ചെലവഴിച്ചു . ‘എന്റെ ജീവിതത്തിൽ ഇതുപോലൊരു നവീകരണം ഞാൻ നടത്തിയിട്ടില്ല.ഇത് ചെയ്യാൻ ഞാൻ ഒരു മുഴുവൻ ടീമിനെയും നിയമിച്ചു.വീടിനായി തനിക്ക് ഇതിനകം നിരവധി ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അത് ഒരിക്കലും വിൽക്കില്ലെന്നും യുവതി ആവർത്തിക്കുന്നു.
സിസിലിയിലെ പ്രധാന നഗരമായ കാറ്റാനിയക്ക് സമീപമുള്ള എറ്റ്‌ന പർവതത്തിന്റെ ചരിവിലാണ് യുവതിയുടെ അടക്കം 900 ൽ പരം വീടുകൾ സ്ഥിതി ചെയ്യുന്നത്. പല കാലങ്ങായി ഗ്രാമത്തിലെ ജനങ്ങൾ വീടുകൾ ഉപക്ഷേിച്ച് വൻനഗരങ്ങളിലേക്ക് കുടിയേറുകയായിരുന്നു.മുന്തിരിത്തോട്ടങ്ങൾ, ഒലിവ് തോട്ടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട സലേമി പട്ടണത്തിലെ ചില വീടുകൾ 1600-കളിലെ പുരാതന നഗര മതിലുകളാൽ ചുറ്റപ്പെട്ടതാണ്. 1968-ലെ ബെലിസ് വാലി ഭൂകമ്പം ഏൽപ്പിച്ച ആഘാതത്തെത്തുടർന്ന് നാലായിരത്തിൽപ്പരം പേർ പട്ടണത്തിൽനിന്നു പാലായനം ചെയ്തിരുന്നു. അന്നു തൊട്ട് മരുഭൂമിക്ക് സമമാണ് സലേമി പട്ടണത്തിന്റെ പല ഭാഗങ്ങളും.
Discussion about this post