എറണാകുളം: പിറവത്ത് പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പോലീസ് സ്‌റ്റേഷനിലെ ഡ്രൈവർ ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. സമീപവാസികൾ ആണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. നിലവിൽ പിറവം താലൂക്ക് ആശുപത്രിയിലാണ് ബിജുവിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post