ന്യൂഡൽഹി : അമൃത് ഭാരത് പദ്ധതിയുടെ അടുത്തഘട്ടത്തിൽ മലപ്പുറത്തെ താനൂർ റെയിൽവേ സ്റ്റേഷന്റെ വികസനവും നവീകരണവും നടപ്പിലാക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മലപ്പുറത്തെ തന്നെ തിരൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാനും റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
മലബാറിൽ തന്നെ ഏറ്റവും കൂടുതൽ യാത്രക്കാർ ദിവസേന എത്തിച്ചേരുന്ന റെയിൽവേ സ്റ്റേഷനുകളാണ് തിരൂരും താനൂരും. സ്റ്റേഷനുകളിലെ അടിസ്ഥന സൗകര്യ വികസനത്തിനൊപ്പം കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തിരൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമുകൾ നീട്ടാൻ റെയിൽവേ ആലോചിക്കുന്നത്. അമൃത് ഭാരത് പദ്ധതിയിലെ ഇപ്പോഴുള്ള നടപ്പുപദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞാൽ അടുത്ത ഘട്ട പട്ടികയിൽ താനൂരിനെ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്നാണ് റെയിൽവേ മന്ത്രി അറിയിച്ചിരിക്കുന്നത്.
Discussion about this post