തനിക്ക് ഒരു ഊബര്‍ ഡ്രൈവറില്‍ നിന്നും ലഭിച്ച ഞെട്ടിക്കുന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് യുവതി. ഗുരുഗ്രാം സ്വദേശിയായ യുവതിയാണ് തന്റെ ഈ ദുരനുഭവം റെഡ്ഡിറ്റില്‍ പങ്കുവെച്ചത്. ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനായാണ് ഇവര്‍ ടാക്സി ബുക്ക് ചെയ്തത്.
പിന്നീട് ഡിസംബര്‍ 14ന് പുലര്‍ച്ചെ നാലുമണിയോടെ ടാക്സി ഡ്രൈവറില്‍ നിന്ന് ലഭിച്ച ഒരു സന്ദേശമാണ് യുവതിയെ ഭയപ്പെടുത്തിയത്. ” ഡിസംബര്‍ 14ന് പുലര്‍ച്ചെ എനിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്നു. അതിനായാണ് ഞാന്‍ ഊബര്‍ ടാക്സി ബുക്ക് ചെയ്തത്. ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ സ്റ്റേഷനിലേക്കാണ് പോകേണ്ടതെന്ന് അയാള്‍ക്ക് മസേജ് അയച്ചു. അതിന് ശേഷം ഫോണ്‍ പോക്കറ്റിലിട്ട് യാത്രയ്ക്കായുള്ള സാധനങ്ങള്‍ താഴേക്ക് എത്തിയ്ക്കുകയായിരുന്നു. ഡ്രൈവര്‍ അടുത്തെത്താറായപ്പോഴാണ് ഒടിപി നോക്കുന്നതിനായി ഫോണ്‍ എടുത്തത്. അപ്പോഴാണ് ഡ്രൈവര്‍ അയച്ച ഒരു മെസേജ് കണ്ണിലുടക്കിയത്,” യുവതി കുറിച്ചു.
ആനന്ദ് വിഹാറിലേക്ക് പോകു. നിങ്ങളെ ഞാന്‍ സന്തോഷത്തോടെ തട്ടിക്കൊണ്ടുപോകാം എന്ന സന്ദേശമാണ് ഡ്രൈവര്‍ അയച്ചിരിക്കുന്നത്’ യുവതി പറഞ്ഞു. ഇതുകണ്ടതോടെ താന്‍ ആകെ ഭയപ്പെട്ടു പോയെന്നും ഒന്നും ആലോചിക്കാതെ ടാക്സി ക്യാന്‍സല്‍ ചെയ്തുവെന്നും ലഗേജ് എല്ലാം എടുത്തുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറിയെന്നും യുവതി പറഞ്ഞു
സംഭവത്തില്‍ ഡ്രൈവറിന്റെ വിവരങ്ങള്‍ സഹിതം ഊബറിന് പരാതി നല്‍കിയിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി. വിഷയത്തില്‍ ഡ്രൈവറോട് വിശദീകരണം ചോദിക്കുമെന്നും വേണ്ടിവന്നാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഊബര്‍ അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്.
Discussion about this post