മുംബൈ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ സഖ്യകക്ഷിയായ കോൺഗ്രസിന് ചില ഉപദേശങ്ങൾ നൽകിയിരിക്കുകയാണ് ശിവസേന യുബിടി വിഭാഗം നേതാവ് ഉദ്ധവ് താക്കറെ. വീർ സവർക്കറെ കുറിച്ച് നിരന്തരമായി കുറ്റപ്പെടുത്തുന്നത് കോൺഗ്രസ് നിർത്തണമെന്നാണ് ഉദവ് ആവശ്യപ്പെടുന്നത്. സവർക്കറെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരുകയും ചെയ്യുന്ന ധാരാളം ജനങ്ങൾ രാജ്യത്ത് ഉണ്ടെന്നും അദ്ദേഹം കോൺഗ്രസിന് മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച നാഗ്പൂരിലെത്തിയപ്പോഴാണ് ഉദവ് താക്കറെ ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. വീർ സവർക്കർക്ക് ഭാരത് രത്ന പുരസ്കാരം നൽകണമെന്ന് അദ്ദേഹം കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടു.
കോൺഗ്രസ് സവർക്കറെ കുറ്റപ്പെടുത്തുന്നത് നിർത്തേണ്ടത് പോലെ തന്നെ ബിജെപി നെഹ്റുവിനെ കുറ്റപ്പെടുത്തുന്നതും നിർത്തണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. രണ്ട് നേതാക്കളും തങ്ങളുടെ കാലഘട്ടത്തിൽ രാജ്യത്തിനായി വലിയ കാര്യങ്ങൾ ചെയ്തിട്ടുള്ളവരാണ് എന്നും ഉദ്ദവ് അഭിപ്രായപ്പെട്ടു. എന്നാൽ ഹിന്ദുത്വം ഉപേക്ഷിച്ച ഉദ്ധവ് താക്കറെയ്ക്ക് വീർ സവർക്കറിനെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല എന്നാണ് ഈ വിഷയത്തിൽ ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം വ്യക്തമാക്കുന്നത്.
Discussion about this post