43 വർഷത്തിനിടെ ദമ്പതികൾ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തത് 12 തവണ. സ്‌നേഹത്താൽ പിരിയാൻ സാധിക്കാത്തത് കൊണ്ടല്ല. മറിച്ച് ഇതൊരു തട്ടിപ്പാണ്. 12 -മാത്തെ വിവാഹമോചനത്തിലാണ് വയോധിക ദമ്പതികളുടെ കള്ളത്തരം പിടിച്ചത്.
സംഭവം നടക്കുന്നത് ഓസ്ട്രിയയിലെ വിയന്നയിലാണ്. ഈ ദമ്പതികൾ തമ്മിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. പ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിലും ഇവർ രണ്ട് വർഷത്തിനിടിയിൽ വിവാഹമോചനം വാങ്ങും. വിവാഹമോചനം വാങ്ങിയാലും ഇരുവരും താമസിക്കുന്നത് ഒരുമിച്ചാണ് . സർക്കാരിൽനിന്ന് ലഭിക്കുന്ന ആനുകൂല്യം തട്ടിയെടുക്കാനായിരുന്നു ദമ്പതിമാരുടെ ഈ വിവാഹങ്ങളും വിവാഹമോചനങ്ങളും എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
ഓസ്ട്രിയയിലെ നിയമമനുസരിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് 28,300 ഡോളർ (ഏകദേശം 24) ലക്ഷം സർക്കാരിൻ നിന്ന് ലഭിക്കും. ഇത് ലഭിക്കാനാണ് ഇരുവരും ഈ തട്ടിപ്പ് തുടർന്ന് കൊണ്ടിരുന്നത്.
വിവാഹമോചനം ആയി സർക്കാരിൽ നിന്ന് തുക കൈപറ്റി പഴയ ഭർത്താവായി പിന്നെയും കല്യാണം കഴിക്കും. ഇതാണ് ഇവരുടെ പതിവ് . അങ്ങനെ 11 തവണ സർക്കാരിനെ ദമ്പതികൾ കബളിപ്പിച്ചു. 2022ൽ ആനുകൂല്യം ലഭിക്കാനായി ‘പെൻഷൻ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടി’ൽ പോയതോടെയാണ് അധികൃതർ തട്ടിപ്പ് പിടികൂടിയത്. ഇത്രയും വിവാഹമോചനം നേടിയതും പിന്നീട് വിവാഹംചെയ്തതുമെല്ലാം സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.








