ദോഹ: സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ബാലൺ ദ്യോർ നേരിയ വ്യത്യാസത്തിന് നഷ്ടമായ റയൽ താരത്തിന് ഫിഫ പുരസ്കാരം മധുരമുള്ള നേട്ടമായി
ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് വിനീഷ്യസ് ജൂനിയർ നേട്ടം സ്വന്തമാക്കിയത്. അതെസമയം മറ്റു മേഖലകളിലെ അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട് ബാർസിലോനയുടെ സ്പാനിഷ് താരം ഐതാനാ ബോൺമാറ്റിയാണ് മികച്ച വനിതാ താരം. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി മികച്ച പരിശീലകൻ. എമിലിയാനോ മാർട്ടിനസാണ് മികച്ച ഗോൾകീപ്പർ.
സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ മുന്നേറ്റത്തിൽ നടത്തിയ മികച്ച പ്രകടനമാണ് ബ്രസീൽ താരം വിനീഷ്യസിന് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത്. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ചാമ്പ്യൻസ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പർ കപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എമ്ബാപ്പെ റയലിലേക്ക് വന്നിട്ട് പോലും വിനീഷ്യസ് ജൂനിയർ ആയിരിന്നു റയലിന് വേണ്ടി മികച്ച പ്രകടനം നടത്തിയത്. ഇതും താരത്തിന്റെ മികവ് തന്നെയാണ് വെളിപ്പെടുത്തുന്നത്.
ഫിഫ ദി ബെസ്റ്റ് പുരസ്കാരം നേടുന്ന ആറാമത്തെ ബ്രസീൽ താരമാണ് വിനീഷ്യസ് ജൂനിയർ . റൊമാരിയോ, റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ, കക്ക എന്നിവരാണ് മുൻപ് ഫിഫയുടെ മികച്ച താരമായത്. 2007-ൽ കക്ക പുരസ്കാരം നേടിയതിനു ശേഷം ആദ്യമായിട്ടാണ് ബ്രസീൽ താരം നേട്ടം കൈവരിക്കുന്നത്.
Discussion about this post