തണുപ്പുകാലത്തും മഴക്കാലത്തുമൊക്കെ വസ്ത്രങ്ങളില്‍ ഈറന്‍ പിടിച്ച് ദുര്‍ഗന്ധം ഉയരാനുള്ള സാധ്യത വളരെ വലുതാണ്. എന്നാല്‍ ഇതിനെ എങ്ങനെ തരണം ചെയ്യാനാവും. ഇതിനായി മാര്‍ക്കറ്റില്‍ ഫാബ്രിക് സ്‌പ്രേകള്‍ ലഭ്യമാണ്. എന്നാല്‍ ഇവയ്ക്കാണെങ്കില്‍ തീ പിടിച്ച വിലയും. അങ്ങനെയെങ്കില്‍ ഇത്തരത്തിലുള്ള സ്‌പ്രേകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിക്കൂടെ. അതെങ്ങനെയാണെന്ന് നോക്കാം.
എസന്‍ഷ്യല്‍ ഓയില്‍, തിളപ്പിച്ച വെള്ളം, വെളുത്ത വിനാഗിരി എന്നിവയാണ് ഇതിന് വേണ്ട ആവശ്യവസ്തുക്കള്‍. ലാവെന്‍ഡര്‍ അല്ലെങ്കില്‍ യൂക്കാലിപ്റ്റസ് പോലുള്ള നവോന്മേഷം നല്‍കുന്ന എസന്‍ഷ്യല്‍ ഓയിലുകളാണ് വേണ്ടത്. ഒരു സ്പ്രേ ബോട്ടിലില്‍ 10-15 തുള്ളി ഓയിലും ഒരു കപ്പ് തിളപ്പിച്ചാറ്റിയ വെള്ളവും അര കപ്പ് വൈറ്റ് വിനാഗിരിയും കലര്‍ത്തുക. സ്്രേപ തയ്യാറായി. ചേരുവകള്‍ ശരിയായി കലര്‍ന്നിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഓരോ ഉപയോഗത്തിനും മുമ്പ് കുപ്പി നന്നായി കുലുക്കുക.
പുതപ്പില്‍ നേരിട്ട് അടിക്കണമെന്നില്ല. അല്‍പ്പം അകലെ നിന്ന് അടിച്ചാല്‍ മതി. സ്്രേപ ഉണങ്ങിയ ശേഷം മടക്കിവെക്കാം.ഇത്തരം സ്പ്രേകള്‍ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ്. സിന്തറ്റിക് സുഗന്ധങ്ങളില്ലാതെ അവ സ്വാഭാവികമായി ദുര്‍ഗന്ധം ഇല്ലാതാക്കുന്നു. കൂടാതെ, നമ്മുടെ ഇഷ്ടത്തിന് അനുസൃതമായി എസന്‍ഷ്യല്‍ ഓയില്‍ ഉപയോഗിക്കാം.
ദുര്‍ഗന്ധം ഒഴിവാക്കാന്‍ ചെയ്യേണ്ടത്
ഉപയോഗിക്കാത്തപ്പോള്‍ തണുത്തതും ഉണങ്ങിയതുമായ സ്ഥലത്ത് പുതപ്പുകള്‍ സൂക്ഷിക്കുക. ഈര്‍പ്പം നിലനിര്‍ത്തുന്നതിനാല്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കുക. പകരം, അവ ഫ്രഷ് ആയി നിലനിര്‍ത്താന്‍ കോട്ടണ്‍ സ്റ്റോറേജ് ബാഗുകള്‍ തിരഞ്ഞെടുക്കുക.
ദുര്‍ഗന്ധം ഇല്ലാതാക്കാനും ബാക്ടീരിയകളെ നശിപ്പിക്കാനും ഇടയ്ക്കിടെ പുതപ്പുകള്‍ വെയിലത്ത് ചൂടുപിടിപ്പിക്കുന്നത് നല്ലതാണ്.
Discussion about this post