ന്യൂയോർക്ക്: സൂര്യനിൽ കാണപ്പെടുന്ന സൗരകളങ്കങ്ങളെക്കുറിച്ച് ഏവർക്കും അറിയാം. അടുത്തിടെയായി ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ശാസ്ത്രലോകത്ത് നിന്നും പുറത്തുവരുന്നത്. സൂര്യനിൽ ഉണ്ടാകുന്ന പൊട്ടിത്തെറികളുടെ ഫലമായിട്ടാണ് ഇത്തരം കളങ്കങ്ങൾ രൂപപ്പെടുന്നത്. എന്നാൽ സൗരകളങ്കങ്ങൾ പോലെ തന്നെ നക്ഷത്രങ്ങളിലും കറുത്ത പൊട്ടുകൾ രൂപം കൊള്ളാം. സ്റ്റാർസ്‌പോട്ട്‌സ് അഥവാ നക്ഷത്ര കളങ്കങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇപ്പോഴിതാ ഏറ്റവും വലിയ നക്ഷത്രങ്ങളിൽ ഒന്നായ എക്‌സ്എക്‌സ് ട്രിയാംഗുലിയിലാണ് സ്റ്റാർസ്‌പോട്‌സ് പ്രത്യക്ഷമായിരിക്കുന്നത്.
ബഹിരാകാശത്ത് കാണപ്പെടുന്നവയിൽ വലിപ്പം ഉള്ള നക്ഷത്രം ആണ് എക്‌സ്എക്‌സ് ട്രിയാംഗുലി. അതുകൊണ്ട് തന്നെ ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന നക്ഷത്രം കൂടിയാണ് ഇത്. സൂര്യനെ പോലെ കാന്തിക ചക്രങ്ങളെ പിന്തുടർന്നുകൊണ്ടല്ല ട്രിയാംഗുലിയിൽ കളങ്കങ്ങൾ രൂപപ്പെട്ടത്. നക്ഷത്രത്തിന് ഉള്ളിലെ പദാർത്ഥങ്ങളാണ് ഇതിന് കാരണം ആകുന്നത് എന്നാണ് ഗവേഷകർ വിശദമാക്കുന്നത്. അതേസമയം സൂര്യനെപ്പോലെ നക്ഷത്രങ്ങൾക്കുള്ളിലെ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നത് അൽപ്പം പ്രയാസമേറിയ കാര്യമാണെന്നും ഇവർ വ്യക്തമാക്കുന്നു.
നക്ഷത്ര കളങ്കങ്ങൾ ട്രിയാംഗുലിയുടെ സ്ഥാനത്തിൽ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു. ഭൂമിയിൽ നിന്നും 650 പ്രകാശവർഷം അകലെയാണ് ട്രിയാംഗുലിയുടെ സ്ഥാനം.
Discussion about this post