ന്യൂഡൽഹി; സിഎംആർഎല്ലിനെതിരെ ഗുരുതര ആരോപണവുമായി സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ്. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയിട്ടുണ്ടെന്നാണ് എസ്എഫ്‌ഐഒയുടെ വെളിപ്പെടുത്തൽ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഈ ഗുരുതര ആരോപണം.ഇതിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും വിശദീകരണം നൽകി. രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നതും പരിശോധിക്കുന്നുണ്ടെന്ന് എസ്എഫ്‌ഐഒ വെളിപ്പെടുത്തി.
മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദായനികുതി സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ കേസിലെ അന്വേഷണം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post