മനുഷ്യന് ഇല്ലാത്ത ചില സൂപ്പര്‍കഴിവുകള്‍ ചില ജീവികള്‍ക്കും മൃഗങ്ങള്‍ക്കുമുണ്ട്. മുറിഞ്ഞു പോകുന്ന ശരീര ഭാഗങ്ങള്‍ വീണ്ടും മുളച്ചുവരാനും മുറിഞ്ഞ ഭാഗങ്ങള്‍ മറ്റൊരു ജീവിയായി രൂപപ്പെടാനും ഇത് കാരണമാകുന്നു. കാലങ്ങളായി ഈ സിദ്ധി നേടിയെടുക്കാനായി മനുഷ്യര്‍ പല തരത്തിലുള്ള ഗവേഷണങ്ങള്‍ നടത്തുന്ന തിരക്കിലാണ്. ഇപ്പോഴിതാ അത്തരം അത്ഭുത കഴിവുകളുള്ള ജീവികളെ പരിചയപ്പെടാം.
അക്‌സലോട്ടല്‍
ഇവയ്ക്ക് ഇവരുടെ മുറിഞ്ഞു പോയ കൈകാലുകള്‍ മാത്രമല്ല നട്ടെല്ലും ഹൃദയവും എന്തിനേറെ തലച്ചോര്‍ വരെ പുനര്‍നിര്‍മ്മിക്കുന്നതിനായി സാധിക്കും.
മാന്‍
മാനിന്റെ കൊമ്പുകള്‍ പൊഴിഞ്ഞു പോയാലും അവ വീണ്ടും മുളച്ചുവരുന്നു.
ഫ്‌ലാറ്റ് വേം
പ്ലാനേറിയം പോലെ തന്നെ ശരീരഭാഗങ്ങള്‍ പുതിയ ജീവിയായി മാറുന്നതിനുള്ള കഴിവ് ഇവയ്ക്കുണ്ട്.
പല്ലി
വാല്‍ മുറിഞ്ഞു പോയാലും അവ തിരിച്ചുവളര്‍ന്നു ചേരുന്നു.
പ്ലാനേറിയം
ഒരിനം പരന്ന വിരകളാണിവ. മുറിഞ്ഞു പോയ ഭാഗം എത്ര ചെറുതായാലും അതില്‍ നിന്ന് പുതിയൊരു ജീവിയായി മാറാന്‍ കഴിയുന്നു, സെല്ലുലാര്‍ റീ ജനറേഷന്റെ വലിയൊരു മാതൃകയായാണ് ഈ ജീവിയെ ശാസ്ത്രം കാണുന്നത്.
സാലമാന്‍ഡര്‍
വാലുകള്‍ മാത്രമല്ല കൈകാലുകളും കണ്ണുകളും ഹൃദയവുമൊക്കെ പുനര്‍നിര്‍മ്മിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
കടല്‍വെള്ളരി
ശത്രുക്കളില്‍ നിന്ന് രക്ഷനേടാനായി ആന്തരാവയവങ്ങള്‍ പുറത്തേക്ക് തള്ളിക്കളയാന്‍ ഇവയ്ക്ക് കഴിയും വളരെ പെട്ടെന്ന് തന്നെ ഉള്ളില്‍ ഇവയെല്ലാം രൂപപ്പെടുകയും ചെയ്യുന്നു.
സ്‌പൈനി മൗസ്
ചര്‍മ്മം, രോമങ്ങള്‍ , തരുണാസ്ഥികള്‍ എന്നിവ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇവയ്ക്കു കഴിയുന്നു.
സ്റ്റാര്‍ ഫിഷ്
കൈകള്‍ അറ്റുപോയാലും അവ വളര്‍ന്നു ചേരുന്നു. മാത്രമല്ല ചില ഘട്ടങ്ങളില്‍ പറിഞ്ഞു പോയ കയ്യില്‍ നിന്ന് പുതിയ സ്റ്റാര്‍ ഫിഷ് ഉണ്ടാകുന്നു.
സ്രാവ്
എത്രവലിയ മുറിവും വളരെപ്പെട്ടെന്ന് സുഖപ്പെടുന്ന ജീവിയാണ് സ്രാവ്, പല്ലുകള്‍ പോയാലും അവ വീണ്ടും മുളയ്ക്കും. ഇവയുടെ പ്രതിരോധ സംവിധാനം അത്ര വലുതും ശക്തവുമാണ്.
Discussion about this post