പ്രായഭേദമന്യേ പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് ശ്വാസം മുട്ട്. ശ്വസനസംബന്ധമായ ഈ അസുഖത്തിന് കൃത്യമായ പ്രതിവിധി കണ്ടുപിടിച്ചാൽ മാത്രമേ സുഖകരമായ ജീവിതം സാധ്യമാകൂ. ചിലർക്ക് ആഹാരം,മണം, എല്ലാം ശ്വാസംമുട്ടലിന് കാരണമാകും. ഇവ മാത്രമല്ല വസ്ത്രം ഉണക്കി ഇടുന്നതിലെ അപാകത പോലും ശ്വാസം മുട്ടലിന് കാരണമായേക്കാം. ഞെട്ടിയോ എന്നാൽ കേട്ടോളൂ സംഗതി സത്യമാണ്.
രാത്രിയിൽ വസ്ത്രങ്ങൾ അലക്കി ഇടുന്നവരും മഴക്കാലത്ത് വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണങ്ങാൻ ഇടുന്നവർ ഒക്കെയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പഠനങ്ങൾ പ്രകാരം,വീടിനകത്തെ അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നത് ഫംഗസ്, ബാക്ടീരിയകൾ എന്നിവ പെരുകുന്നതിന് കാരണമാകുന്നു. ഇവ ശ്വാസകോശത്തിനകത്ത് എത്തുന്നതിനും, ആസ്മ രോഗം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
നനഞ്ഞ വസ്ത്രങ്ങൾ വീടിനകത്ത് ഉണങ്ങാൻ ഇടുന്നത് തണുപ്പ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് കഫക്കെട്ട് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിലേയ്ക്കും നയിച്ചേക്കാം. ചിലർക്ക് നീരിറക്കം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും കാരണമാണ്.









Discussion about this post