തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കുള്ള ലോക് സഭാംഗ സീറ്റിലേക്ക് അവകാശ വാദം ഉന്നയിച്ച് ഇ ടി മുഹമ്മദ് ബഷീർ. തന്റെ പ്രാദേശിക മേഖലയിൽ തന്നോട് കാര്യങ്ങൾ അറിയിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ.
രണ്ട് ലോക്സഭാംഗങ്ങള്‍ക്ക് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഭരണസമിതി അംഗങ്ങളാകാം എന്നാണ് ചട്ടം. സാധാരണ ഗതിയിൽ പ്രാദേശിക എം പി യാണ് ഭരണ സമിതിയിൽ ഉണ്ടാകാറ്. തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂർ ആകുമെന്നാണ് പൊതുവെ കരുതപെട്ടത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മലപ്പുറത്ത് നിന്നും ഇ ടി മുഹമ്മദ് ബഷീർ അവകാശ വാദം ഉന്നയിക്കുകയായിരിന്നു. ഇതോടു കൂടിയാണ് കോൺഗ്രസ് സമ്മർദ്ദത്തിലായത്.
ശ്രീചിത്രയുമായി ബന്ധപ്പെട്ട് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇ ടി അംഗമായാല്‍ മലബാറില്‍ നിന്നുള്ള രോഗികള്‍ക്ക് സഹായകരമാകുമെന്നുമായിരുന്നു ലീഗ് നിലപാട്. എന്നാൽ സ്ഥലം എം.പിയായ ശശി തരൂരും വിട്ടു കൊടുക്കാൻ തയ്യാറായില്ല. ഇതോടെ കോണ്‍ഗ്രസ് വെട്ടിലായി.
തുടര്‍ന്ന് ഹൈക്കമാന്‍ഡ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വഴി പാര്‍ലമെന്‍ററി കാര്യസഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളുമായി ചര്‍ച്ച നടത്തി. ശ്രീചിത്രയിലെ സീറ്റ് ബിജെപി വിട്ടുകൊടുക്കുന്നതിന് പകരം ഗുജറാത്തിലെ മറ്റൊരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ സീറ്റ് കോണ്‍ഗ്രസ് ബിജെപിക്ക് വിട്ടുകൊടുക്കാന്‍ ധാരണയായി.
പ്രശ്നം പരിഹരിച്ചതോടെ ശശി തരൂരും ഇ ടി മുഹമ്മദ് ബഷീറും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല് സ്വന്തം മണ്ഡലത്തിലെ അഭിമാനമായ സ്ഥാപനത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ മാറ്റി നിര്‍ത്തിയതിലും ലീഗിന് വഴങ്ങിയതിലും ശശി തരൂരിന് അതൃപ്തിയുണ്ട് എന്നാണ് ലഭ്യമായ വിവരം.
Discussion about this post