വയനാട്: കർണാടക യാത്ര ചെയ്യുന്നവർക്ക് പതിറ്റാണ്ടുകളായുള്ള രാത്രിയാത്രാ തടസ്സം നീങ്ങുന്നു. കേരളാ കർണാടകാ അതിർത്തിയിലുള്ള ബന്ദിപ്പൂർ വന മേഖലയിൽ കൂടെ തുരങ്ക പാത നിർമ്മിക്കുവാൻ നിർദ്ദേശം നൽകിയതായി വ്യക്തമാക്കി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. രാജ്യ സഭാ എം പി ജോൺ ബ്രിട്ടാസിനോടാണ് മന്ത്രി ഈ കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ മദ്ധ്യമത്തിന്റെ ചടങ്ങിന് മന്ത്രിയെ ക്ഷണിക്കാൻ പോയതായിരുന്നു ജോൺ ബ്രിട്ടാസ്.
ബന്ദിപുർ രാത്രിയാത്രാവിലക്കുമായി ബന്ധപ്പെട്ട ചോദ്യം ജോൺ ബ്രിട്ടാസ് ബുധനാഴ്ച രാജ്യസഭയിൽ ഉന്നയിക്കാനിരുന്നതാണ്. ഭരണ-പ്രതിപക്ഷ ബഹളത്തിൽ സഭ പിരിഞ്ഞതിനാൽ തനിക്കത് ചോദിക്കാനായില്ലെന്ന് ഔദ്യോഗികവസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മന്ത്രിയോട് ജോൺ ബ്രിട്ടാസ് അറിയിച്ചപ്പോഴാണ്, ബന്ദിപുരിലെ പുതിയ പദ്ധതിനിർദേശത്തേക്കുറിച്ച് ഗഡ്കരി വിശദീകരിച്ചത്.
മേൽപ്പാത (എലവേറ്റഡ് പാത) എന്ന കേരളത്തിന്റെ നിർദേശം മുഖ്യമന്ത്രിയും അറിയിച്ചിരുന്നതായി ഗഡ്കരി പറഞ്ഞു. പ്രായോഗികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വനം, പരിസ്ഥിതി വകുപ്പുകൾ ഇത് നിരസിച്ചു. കർണാടകവും ഇതിനോട് യോജിച്ചില്ല
അതെ സമയം ബന്ദിപുർ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിർമിക്കാനായി വിശദപദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ കേന്ദ്ര ഗതാഗതമന്ത്രാലയം നിർദേശംനൽകിയിട്ടുണ്ട് .
ബന്ദിപുരിലൂടെ മേൽപ്പാതയോ ബദൽപ്പാതയോ നിർമിക്കാനുള്ള നിർദേശങ്ങൾ തള്ളിക്കൊണ്ടാണ്, വന്യജീവിസഞ്ചാരം തടസ്സപ്പെടുത്താത്ത തുരങ്കപാതാനിർമാണം
Discussion about this post