ടെഹ്‌റാൻ; സ്ത്രീസമൂഹത്തെ കുറിച്ച് സവിശേഷമായ ഒരു കുറിപ്പ് പങ്കുവച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. മൃദുവായ പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയ്യല്ലെന്നും ഖമേനി പറയുന്നു. രാജ്യത്ത് സ്ത്രീസമൂഹം വലിയ വെല്ലുവിളി നേരിടുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഈ കുറിപ്പെത്തിയിരിക്കുന്നത്.
ഒരു സ്ത്രീ ലോലമായ ഒരു പൂവാണ്, അടുക്കളക്കാരിയല്ല. പൂവിനെ പരിപാലിക്കുന്നതുപോലെയാകണം ഒരു സ്ത്രീയോട് പെരുമാറേണ്ടത്. പൂവിനെ നല്ലതു പോലെ പരിചരിക്കേണ്ടതുണ്ട്. അതിന്റെ പുതുമയും സുഖകരമായ പരിമളവും പ്രയോജനപ്പെടുത്തുകയും അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കാൻ ഉപയോഗപ്പെടുത്തുകയും വേണമെന്നായിരുന്നു ഖമേനി എക്‌സിൽ പോസ്റ്റ് ചെയ്തത്.
സംഭവം ചർച്ചയായതോടെ ഇസ്രായേൽ മറുപടി പോസ്റ്റുമായി രംഗത്തെത്തി. ശിരോവസ്ത്രം ധരിച്ച സ്ത്രീയുടെ ചിത്രമാണ് ഇസ്രായേൽ പോസ്റ്റ് ചെയ്തത്. ഇസ്രായേൽ അവളുടെ പേരോ ചിത്രത്തിന് അടിക്കുറിപ്പോ നൽകിയിട്ടില്ല.ഒരു ചിത്രം ആയിരം വാക്കുകൾക്ക് വിലയുള്ളതാണ്. ചിത്രത്തിന് വിവരണമൊന്നും ആവശ്യമില്ല. ഇറാന്റെ ക്രൂരമായ ഇസ്ലാമിക ഭരണകൂടത്തിനെതിരെ നിലകൊണ്ട സ്ത്രീയെ ലോകത്തിന് ഇതിനകം അറിയാം.ഇറാനിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച മഹ്സ അമിനിയുടെ ചിത്രമായിരുന്നു അത്.
കുടുംബത്തിൽ സ്ത്രീകളുടേയും പുരുഷൻമാരുടേയും പങ്കാളിത്തം സംബന്ധിച്ച് മറ്റൊരു കുറിപ്പും ഖമേനി ട്വീറ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്വം പുരുഷനാണെന്നും കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിന്റെ ചുമതല സ്ത്രീകൾക്കാണെന്നുമാണ് കുറിപ്പിൽ
Discussion about this post