മെൽബൺ: മാദ്ധ്യമപ്രവർത്തകയോട് കയർത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി മെൽബണിലെത്തിയപ്പോഴാണ് സംഭവം. മെൽബൺ വിമാനത്താവളത്തിൽ കുടുംബത്തിനൊപ്പമാണ് താരം എത്തിയത്. തന്റെ സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തരുതെന്ന് പറഞ്ഞാണ് കോഹ്ലി മാദ്ധ്യമപ്രവർത്തകയോട് തർക്കിക്കുന്നത്.
കുട്ടികൾക്കൊപ്പം എനിക്ക് സ്വകാര്യത വേണം. എന്നോട് ചോദിക്കാതെ നിങ്ങൾക്ക് ദൃശ്യങ്ങൾ പകർത്താനാവില്ലെന്ന് കോഹ്ലി പറഞ്ഞു.മക്കൾക്ക് നേരെ ക്യാമറ തിരിച്ചത് കണ്ടാണ് ഓസ്ട്രേലിയൻ ടിവി ജേണലിസ്റ്റുമായി കോലി തർക്കത്തിലേർപ്പെട്ടതെന്നാണ് മാദ്ധ്യമങ്ങൾ കുട്ടികളുടെ ദൃശ്യം പകർത്തുകയാണെന്ന് കോലി തെറ്റിദ്ധരിച്ചതാണെന്നാണ് വിവരം.
എന്നാൽ, തന്റെ കുട്ടികളെ ക്യാമറയിൽ പകർത്തിയിട്ടില്ല എന്ന് ഉറപ്പുകിട്ടിയതോടെ കോഹ്ലി കൂളായി എന്നും താൻ ദേഷ്യപ്പെട്ട മാദ്ധ്യമപ്രവർത്തകന് ഹസ്തദാനം നൽകി എന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post