ന്യൂഡൽഹി: ബംഗളൂരുവിൽ ടെക്കിയായ അതുൽ സുഭാഷ് മരിച്ച സംഭവം ശ്രദ്ധയിൽപ്പെടുത്താനെത്തിയ ആക്ടിവിസ്റ്റുകൾക്ക് നേരെ മിഠായി എറിഞ്ഞുകൊടുത്ത് പ്രതിപക്ഷ നേതാവ്.
രാഹുൽ ഗാന്ധി കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. അതുൽ സുഭാഷിന്റെ മരണത്തിൽ പ്രതിഷേധിച്ചുകൊണ്ടിരുന്ന ചില ആക്ടിവിസ്റ്റുകൾ മറ്റൊരു കാറിൽ രാഹുലിന്റെ ഒപ്പം എത്തി. തുടർന്ന് അതുൽ സുഭാഷിന്റെ പടം ഉള്ള ഒരു പ്രതിഷേധ പോസ്റ്റർ രാഹുലിനെ കാണിച്ചുകൊണ്ടേയിരുന്നു. അതുൽ സുഭാഷിനെപ്പറ്റി പറഞ്ഞുകൊണ്ടുമിരുന്നു. എന്നാൽ തിരിച്ച് ഇവർക്ക് നേരെ മിഠായി എറിയുകയാണ് രാഹുൽ ചെയ്തത്. ഇത് വ്യാപകവിമർശനത്തിനാണ് കാരണമായിരിക്കുന്നത്.ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഉത്തർപ്രദേശ് സ്വദേശിയായ അതുൽ സുഭാഷ് ബെംഗളൂരുവിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ചത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് അതുൽ ആരോപിച്ചിരുന്നു. ആത്മഹത്യയിൽ ഭാര്യ, ഭാര്യാമാതാവ്, ഭാര്യയുടെ സഹോദരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
Discussion about this post